
പാട്ന: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബിഹാറിന് ഒന്നാം ഇന്നിംദഗ്സ് ലീഡ്. കേരളം ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് ഓൾഔട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ബിഹാർ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയിട്ടുണ്ട്. ബിഹാറിന് 43 റൺസിന്റെ ലീഡായി. കേരളത്തിന്റെ ശ്രേയസ് ഗോപാലും (137), ബിഹാറിന്റെ സാക്കിബുൾ ഗാനിയും (120) സെഞ്ച്വറി നേടി.