d

മസ്കറ്റ് : മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പിൽ വിജയിയായി മലയാളി. കോട്ടയം സ്വദേശി മനോജ് മാത്യു ജോണിന് ലഭിച്ചത് ഒരു ലക്ഷം യു,​എസ് ഡോളർ (83.12 ലക്ഷം)​ രൂപയാണ്. 2002 മുതൽ സാൻഡ് റോസ് ട്രേഡിംഗിൽ മാനേജരായി ജോലി ചെയ്യുകയാണ് മാത്യു ജോൺ . സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി മസ്‌കറ്റ് എയർപോർട്ട് വഴി യാത്ര ചെയ്യുമ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ചിൽ നടന്ന നറുക്കെടുപ്പിൽ സർക്കാർ പ്രതിനിധികളും മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരും പങ്കെടുത്തു,​

മസ്കറ്റ് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി.റാഫിൽ കൂപ്പൺ മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെയും ഡ്യൂട്ടി ഫ്രീ വെബ്‌സൈറ്റ് വഴി ഓൺലൈനായും വാങ്ങാമെന്നും അധികൃതർ അറിയിച്ചു.