k

നരേനെ കേന്ദ്രകഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന ആത്മ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഓട്ടിസം ബാധിച്ച ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേൾക്കുന്നു ഇതാണ് ചിത്രത്തിന്റെ പ്രമേയം. ഓർഡിനറി എന്ന ചിത്രത്തിലൂടെ സംവിയധായകനായി അരങ്ങേറ്റം കുറിച്ച സുഗീത് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ആത്മ. ഓർഡിനറിയിലൂടെ എത്തിയ ശ്രിത ശിവദാസാണ് നായിക. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ചിത്രത്തിന്റെ ചിത്രീകരണം പൂർണമായും ദുബായിലായിരുന്നു. യു.എ.ഇയിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് നിർമ്മാണം.

കഥ തിരക്കഥ രാകേഷ് എൻ. ശങ്കർ, സംഗീതം മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ ബദറുദ്ധീൻ പാണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഹാരിസ് ദേശം, പി.ആർ.ഒ പ്രതീഷ് ശേഖർ.