arrest

പാലക്കാട്: ഭാര്യയെ ഭ‌ർത്താവ് വിറകുകൊളളിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കോട്ടായിയിൽ ചേന്ദക്കാട് സ്വദേശി വേശുക്കുട്ടിയാണ് (65) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ വേലായുധൻ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതി വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.