k

മമ്മൂട്ടി - രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളിൽ. ഫെബ്രുവരി 16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം, ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് 15ലേക്ക് മാറ്റിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. 'ആൻ മെഗാ മീഡിയ' ആണ് കേരളത്തിലെ വിതരണം. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ. 5 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം ഷഫീഖ് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണം ടി.ഡി രാമകൃഷ്ണൻ, പി.ആർ.ഒ ശബരി.