prathy

കുമളി: റിസോർട്ട് ജീവനക്കാരിയിൽ നിന്ന് നാലര ലക്ഷം രുപാ തട്ടിയെടുത്ത പൂനെ സ്വദേശി കുമളി പൊലീസിന്റെ പിടിയിലായി. റിസോർട്ടുകളിൽ താമസിച്ച് തട്ടിപ്പ് നടത്തിവന്നിരുന്ന പൂനെ സ്വദേശി ഹെൻസൺ ഡിസൂസയെയാണ് (33) കുമളി എസ്.ഐ ലിജോ പി. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. യു.കെയിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഹെൻസണും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. സ്പ്രിംഗ്‌വാലിയിലെ ഒരു റിസോർട്ട് ജീവനക്കാരിയിൽ നിന്ന് പണം തട്ടിയെടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്ത കൊണ്ടു വന്ന പ്രതിയെ റിസോർട്ട് ജീവനക്കാരി തിരിച്ചറിഞ്ഞു.