crime

ഷൊർണൂർ: രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഴക്കോട് അകമല ഭാഗത്ത് നിന്ന് ടാറ്റ പിക്കപ്പ് ലോറിയിൽ നിന്ന് 61 കഷണം ചന്ദനത്തടികൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എറണാകുളം പെരുമ്പാവൂർ അല്ലപ്ര ചിറപ്പുള്ളി വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ നിസാർ (36), അല്ലപ്ര ചിറപ്പുള്ളി വീട്ടിൽ സുലൈമാന്റെ മകൻ മുഹമ്മദ് കുഞ്ഞ് (59) എന്നിവരാണ് കസ്റ്റഡിയിലായത്.

തൃശൂർ റേഞ്ച് ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് വാഴക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചന്ദനത്തടിയുടെ കഷണങ്ങൾ കണ്ടെത്തിയത്. ചന്ദനത്തടികളുടെ ഉറവിടം ഒറ്റപ്പാലം റേഞ്ചിൽ തിരുവാഴിയോട് സെക്ഷൻ പരിധിയിലാണെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്ന് പ്രതികളെയും വാഹനവും ചന്ദനത്തടികളം ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചിന് കൈമാറി. പ്രതികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേക്ഷിക്കുന്നുമുണ്ട്.