
കോഴിക്കോട് : 60.650 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. മലപ്പുറം, മൂച്ചിക്കൽ ചെരക്കുന്നത്ത് ഹൗസിൽ രാഗേഷ്. സി (35) യാണ് നാർകോട്ടിക് സെൽ അസ്സി. കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ അജിത്ത് എ. കെ .യുടെ നേതൃത്വത്തിലുള്ള മാറാട് പൊലീസും ചേർന്ന് പിടികൂടിയത്. അരക്കിണർ കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന നടത്താൻ കൊണ്ടുവന്നതായിരുന്നു ഇയാൾ. മദ്ധ്യപ്രദേശിൽ നിന്നും ബ്രൗൺ ഷുഗറുമായിട്ട് വരുമ്പോഴാണ് അരക്കിണർ താഴത്തും കണ്ടി ഭഗവതി ക്ഷേത്രം റോഡിൽ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷത്തോളം രൂപ വരും. മറ്റ് ജില്ലകളിൽ താമസിക്കുന്നവർ, ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീട് എടുത്ത് ലഹരി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിൽ അരക്കിണർ, മാത്തോട്ടം , ഭാഗങ്ങളിൽ പൊലീസ് സംഘം ആഴ്ചകളായി നിരീക്ഷിച്ച് വരവേയാണ് ഇയാൾ വലയിലായത്. പിടികൂടിയ ലഹരി മരുന്ന് ആരിൽ നിന്നാണ് വാങ്ങിയതെന്നും, ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടു വന്നെന്നും കൂടുതൽ അന്വേഷണം നടത്തിയാലേ മനസ്സിലാക്കാൻ സാധിക്കൂവെന്ന് മറാട് ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു.
നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്മാൻ കെ , അനീഷ് മൂസ്സേൻവീട്, അഖിലേഷ്.കെ, അർജുൻ അജിത്ത്, സരുൺ, ഷിനോജ്, ലതീഷ് , അജിത്ത്, അർജുൻ , മാറാട് സ്റ്റേഷനിലെ എ.എസ് ഐ മാരായ രജീഷ്കുമാർ മാമുകോയ ഗിരീഷ് കുമാർ, സി.പി. ഒ രമേശൻ, ധന്യശ്രീ , നിജിലേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.