
കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടു വന്ന അരക്കിലോയോളം ഹാഷിഷുമായി യുവാവ് പിടിയിൽ. കല്ലായ് സ്വദേശി കുന്നത്തിൽ പറമ്പ് സാജിദ മൻസിൽ ഫർഹാൻ എം.കെ (29)യാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടിയത്. ഇയാൾ താമസിക്കുന്ന കല്ലായിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷുമായി പിടികൂടിയത്. ഗോവയിൽ നിന്നാണ് ഇയാൾ ഹാഷിഷ് വിൽപനക്കായി കൊണ്ട് വന്നത്. വിപണിയിൽ പിടികൂടിയ ഹാഷിഷിന് രണ്ടര ലക്ഷം രൂപ വരും. മുൻപ് മീഞ്ചന്തയിൽ ഓടുന്ന ബസിനു മുൻമ്പിൽ യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ ആളാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലിസ് പറഞ്ഞു. പിടിയിലായ ഫർഹാൻ മൂന്ന് ദിവസം മുൻപ് ഡോഗ് ബിസിനസിനായി റോട്ട് വീലർ നായകുട്ടിയുമായി കോഴിക്കോട്ട് നിന്നും ഗോവയിലേക്ക് പോയതാണ്. നായക്കുട്ടിയെ വിൽപന നടത്തിയ ശേഷം അവിടെ നിന്നും മയക്കു മരുന്നുമായി കോഴി ക്കോട്ടേക്ക് വരുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും നടക്കാവ് സ്റ്റേഷനിൽ മയക്കു മരുന്ന് കേസുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്ത് ആരംഭിച്ചു. വിദ്യാർത്ഥികൾ ഉൾപെടെയുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കൾ.