ആലങ്ങാട്: എട്ട് ഗ്രാം രാസലഹരിയും അമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ആലുവ കുന്നുകരയിൽ വാടകയ്ക്ക് താമസിക്കുന്ന വയലക്കാട് മേപ്പന വീട്ടിൽ ബിനു മാത്യുവിനെയാണ് (35) ഡാൻസാഫ് ടീമും ആലങ്ങാട് പൊലീസും ചേർന്ന് പിടികൂടിയത്. കാരുകുന്നിലെ വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു രാസലഹരി. കഞ്ചാവ് കാറിലും. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും
ഇടയിൽ വില്പനയായിരുന്നു ലക്ഷ്യം. കുറച്ച് ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ സി.കെ. രാജേഷ്, എസ്.ഐ വി.പി സജിമോൻ , എ.എസ്.ഐ കെ.കെ. മനോജ് കുമാർ, സിപിഒ കെ.എ. അൻഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.