
കൊച്ചി: കേരള ഹെൽത്ത് സർവീസസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി
വർഗീസ്.ഇ.ജെ(സംസ്ഥാന പ്രസിഡന്റ്), മനോജ്.കെ.കെ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.വി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ്, സദാനന്ദൻ പാണാവള്ളി, പി.സി.സണ്ണിക്കുട്ടി, റെജി മാത്യു, സെക്രട്ടറി മുജീബ് റഹ്മാൻ, മനോജ് എന്നിവർ സംസാരിച്ചു. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഷഹീർ ഷായെ സമ്മേളനത്തിൽ ആദരിച്ചു.
സി.എസ്. വിനോദ് കുമാർ
ലെൻസ്ഫെഡ് പ്രസിഡന്റ്
കൊച്ചി: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) സംസ്ഥാന ഭാരവാഹികളായി സി.എസ്. വിനോദ് കുമാർ (പ്രസിഡന്റ്), ജിതിൻ സുധാകൃഷ്ണൻ (സെക്രട്ടറി), ടി. ഗിരീഷ് കുമാർ (ട്രഷറർ), ജോൺ ലൂയിസ്, ബിജോ മുരളി, എ. പ്രദീപ് കുമാർ, കെ.എസ്. ഹരീഷ്, കെ.ഇ. മുഹമ്മദ് ഫസൽ, കെ. സുരേന്ദ്രൻ, ഇ.പി. ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ബിനു സുബ്രഹ്മണ്യൻ, ആർ. ജയകുമാർ, കുര്യൻ ഫിലിപ്പ്, പി.ബി. അനിൽ കുമാർ, അഷിഷ് ജേക്കബ്, പി.സി. ലിൽ കുമാർ, എ.സി. മധുസൂദനൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ഡോ. അഹമ്മദിന് ഇന്റർനാഷണൽ ഐക്കൺ അവാർഡ്
തിരുവനന്തപുരം: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് സോഷ്യൽ ഫൗണ്ടേഷന്റെയും ടാലന്റ് റെക്കാഡ് ബുക്കിന്റെയും 2024ലെ ഇന്റർ നാഷണൽ ഐക്കൺ അവാർഡിന് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാനും പ്രവാസിഭാരതി പത്രാധിപരുമായ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ് അർഹനായി. ഫെബ്രുവരിയിൽ ചെന്നൈയിൽ നടക്കുന്ന ടാലന്റ് അന്തർദ്ദേശീയ സമ്മേളനത്തിൽ 22,222 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. പ്രവാസികളുടെ ഉന്നമനത്തിനായി മൂന്നരപതിറ്റാണ്ടോളം പ്രയത്നിച്ചതും പത്രപ്രവർത്തന, സാമൂഹികക്ഷേമ രംഗങ്ങളിലെ സേവനങ്ങളും കണക്കിലെടുത്താണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ടാലന്റ് റെക്കാഡ് ബുക്ക് എഡിറ്റർ രാജ് അഹമ്മദ് ബാഷിർ സെയ്യദ് അറിയിച്ചു.