
പാമ്പാടി: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച നാലുപേർ അറസ്റ്റിൽ. പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് മേലോട്ടുപറമ്പിൽ കൊച്ചുമോൻ (40), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് അയ്യകുന്നേൽ സുജിത്ത് (28), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് സരോവരം ബിജു (44), കോട്ടയം വേളൂർ ചാത്തംപടത്തിൽ ആദർശ് (28) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം പാമ്പാടി കുന്നേൽപാലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചുമോന് യുവാവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമണം. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസെടുത്ത് ഇവരെ പിടികൂടി. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ സുവർണ്ണകുമാർ, എസ്.ഐ മാരായ ഷാജി,ജോമോൻ, സി.പി.ഒമാരായ അനൂപ്, അനിൽ, അനൂപ്കുമാർ, അജേഷ് മാത്യു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.