
മാഡ്രിഡ് : സ്പാനിഷ് ലാലിഗിയൽ കഴിഞ്ഞ ദിവസം ലാസ് പൽമാസിനെതിരെ പിന്നിൽ നിന്ന് പൊരുതി നേടിയ ജയത്തിലൂടെ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ജാവിയർ മുനോസിലോടെ 53-ാം മിനിട്ടിൽ പൽമാസാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 65-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ സമനിലപിടിച്ച റയൽ ചുവാമെനി 84-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. റയലിന് 21 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുളളഅ ജിറോണയ്ക്ക് 52 പോയിന്റും.
അതേസമയം മറ്രൊരു ത്രില്ലർ പോരാട്ടത്തിൽ ഒരുഘട്ടത്തിൽ ബാഴ്സയ്ക്കെതിരെ തോൽവി മുന്നിൽക്കണ്ട വിയ്യാറയൽ രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിൽ 5-3ന്റെ തകർപ്പൻ ജയം നേടി. മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 44 പോയിന്റാണുള്ളത്.