eye

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ വേണ്ടത്ര സമയം കിട്ടാതെ പോകുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. വേണ്ടത്ര സമയമെടുത്ത് സൗന്ദര്യം സംരക്ഷിക്കുന്നത് ആത്മവിശ്വാസത്തോടെ മുന്നേറാൻ നമ്മളെ സഹായിക്കും. പലർക്കും സൗന്ദര്യത്തെ കെടുത്തുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കറുത്തപാടുകൾ. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്.

വിവിധ കൃത്രിമ വഴികൾ പരീക്ഷിച്ചിട്ടും ഈ പാടുകൾ മാറ്റാൻ സാധിക്കാത്തവർക്ക് ഇതാ 100 ശതമാനവും പ്രകൃതി ദത്തവും ലളിതവും വീട്ടുപരിസരത്തിൽ നിന്നും ലഭിക്കുന്നതുമായ ഒരു പരിഹാര മാർഗമാണ് ഇനി പറയാൻ പോകുന്നത്.

നമ്മുടെ പലരുടെയും വീട്ടിൽ സാധാരണയായി വളർത്തുന്ന ഒന്നാണ് കറ്റാർവാഴ (അലോവേര) ചെടികൾ. ചെറിയ കൂർത്ത ഇലകളും അധികം ഭംഗിയും ഒന്നുമില്ലെങ്കിലും അനവധി ഗുണങ്ങളുടെ കലവറയാണ് അലോവേര ചെടികൾ. പ്രത്യേകിച്ച് അവയുടെ ഇലകൾക്കിടയിലെ ജെല്ല് സൗന്ദര്യസംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണ്. അലോവേരയുടെ ജെല്ല് എടുത്ത് അത് കണ്ണിൽ കറുത്തപാടുള്ള ഭാഗങ്ങളിൽ പുരട്ടണം. ദിവസങ്ങൾക്കകം ഈ ഭാഗത്തെ കറുത്തപാടുകൾ അപ്രത്യക്ഷമാകുന്നത് കാണാം.

മറ്റൊരു മാർഗം

പനിനീർപൂവിന്റെ നീര് എടുത്ത് ദിവസം രണ്ട് നേരം മുഖം കഴുകിനോക്കൂ. മുഖത്തെ ചർമ്മം മൃദുവാകുകയും പാടുകളെല്ലാം അനായാസം അകലുകയും ചെയ്യും. മുഖസൗന്ദര്യം കൂടുന്നതോടെ ആത്മവിശ്വാസം വർദ്ധിക്കുകയും മുന്നേറാനുളള ഊർജം ലഭിക്കുകയും ചെയ്യും.