arrest

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ കൊല്ലത്ത് അറസ്റ്റിലായി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനക്കുറ്റം ചുമത്തി കൊല്ലം മടവൂര്‍ വിളയ്ക്കാട് സ്വദേശി സജീര്‍ (31) നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ ജോലിചെയ്യുന്ന ബസിലാണ് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദിവസവും സ്‌കൂളില്‍ പോകുന്നത്. കുട്ടിയോട് പ്രണയം നടിച്ച് വര്‍ക്കല ബീച്ച് കാട്ടിതരാം എന്ന് പ്രലോഭിപ്പിച്ചാണ് പ്രതി പീഡനം നടത്തിയത്.പെണ്‍കുട്ടിയെ ബൈക്കില്‍ വര്‍ക്കലയില്‍ എത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിച്ചതായാണ് പരാതി.

തുടര്‍ന്ന് കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയോട് വീട്ടുകാരും ബഡ്‌സ് സ്‌കൂള്‍ അദ്ധ്യാപകരും അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി സജീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.