d

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എം​ ​നേ​താ​വ് ​ജി.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞ​താ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​പൊ​തു​വാ​യ​ ​അ​വ​സ്ഥ​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു​ .​ ​സു​ധാ​ക​ര​ന്റെ​ ​തു​റ​ന്നു​ ​പ​റ​ച്ചി​ൽ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​എ​ത്ര​ത്തോ​ളം​ ​ജി​ർ​ണ്ണി​ച്ചു​വെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​താ​ണ്.​കേ​ര​ളം​ ​പൂ​ർ​ണ്ണ​മാ​യും​ ​അ​ഴി​മ​തി​യി​ലും​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും​ ​മു​ങ്ങി​പ്പോ​യ​താ​യി​ ​ഒ​രു​ ​ക​മ്യൂ​ണി​സ്റ്റ് ​നേ​താ​വി​ന് ​ത​ന്നെ​ ​തു​റ​ന്ന് ​പ​റ​യേ​ണ്ട​ ​അ​വ​സ്ഥ​ ​പ​രി​താ​പ​ക​ര​മാ​ണെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളെ കവച്ചുവയ്ക്കുന്നതാണ് രണ്ടാം പിണറായി സ‌ർക്കാരിന്റെ അഴിമതികൾ. ഇപ്പോൾ സർക്കാർ പണം മാത്രമല്ല ഇവർ‌ കൈയിട്ട് വാരുന്നത്. കണക്കില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്ും സർക്കാർ പരിപാടികൾക്ക് പണം പിരിക്കുന്നു. ഇതിനൊന്നും ഒരു കണക്കുമില്ല. സർക്കാരിന്റെ ലേബലിൽ നടക്കുന്ന പരിപാടികളിലെല്ലാം കോടിക്കണക്കിന് രൂപ സ്പോൺസർഷിപ്പ് വഴി പിരിക്കുന്നു. പരിപാടികൾ നടത്തുന്നത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ്. ഇതുവഴി പലരുടെയും കൈകളിൽ എത്തുന്നത് കോടികളാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഊരുചുറ്റലിന് എത്ര കോടി പിരിച്ചു എന്നതിന്റെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന്റെ മറപിടിച്ചാണ് ഇപ്പോൾ നടക്കുന്ന പരിപാടികളുടെ പണപ്പിരിവ് മാമാങ്കം. ഇക്കാര്യങ്ങളിൽ ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ ഉന്നതതല അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.