d

സ്ത്രീകളുടെ ശബരിമല എന്ന് നാം കേട്ടിട്ടുണ്ട്,​ എന്നാൽ സ്ത്രീകൾ ഭരിക്കുന്ന സ്ത്രീകളുടെ മാത്രം നാടിനെ കുറിച്ച് അറിയാമോ. എന്നാൽ അങ്ങനെയൊരു നാടുണ്ട്. ഇത് ഒരു അതിവികസിത നഗരമൊന്നുമല്ല,​ കെനിയയിലെ ഉമോജ എന്നറിയപ്പെടുന്ന ഗ്രാമമാണ്. നെയ്‌റോബിയിൽ നിന്ന് ഏകദേശം 240 മൈൽ അകലെ സാംബുരു കൗണ്ടിക്കടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. റബേക്ക ലോലോസോലി എന്ന സാംബുരു സ്ത്രീയാണ് ഈ ഗ്രാമം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ലൈംഗികാതിക്രമങ്ങളെയും പീഡനങ്ങളെയും അതിജീവിച്ച നിരവധി സ്ത്രീകളുടെ വാസസ്ഥാനമാണിത്. വാർ‌ത്താ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം റെബേക്കയും മറ്റ് 15 സ്ത്രീകളും ചേർന്നാണ് ഈ ഗ്രാമം രൂപീകരിച്ചത്. ഒരു കാലത്ത് പുരുഷ മേധാവിത്വത്തിന്റെ പിടിയിൽപ്പെട്ട് ലൈംഗിക ഉപകരണങ്ങളായും പ്രത്യുത്പാദനം നടത്താനും മാത്രമായിരുന്നു ഇവിടെ സ്ത്രീകളെ കണ്ടിരുന്നത്. കൂടാതെ ബ്രിട്ടീഷ് പട്ടാളക്കാർ ഈ കെനിയൻ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ പിന്നീട് ഭർത്താക്കൻമാരും ഉപേക്ഷിച്ചു. ഇ വീട് വിട്ട് ഇവർക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. ഇങ്ങനെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾഎല്ലാം ചേർന്ന് പുതിയ ഒരുലോകം പടുത്തുയർത്താനുള്ള പദ്ധതികൾ ആരംഭിച്ചു. ഓരോ സംബുരു വനിതയും ഈ ആശയത്തോട് യോജിച്ചുനിന്നു. അങ്ങനെയാണ് ഉമോജ എന്ന ഗ്രാമം പിറക്കുന്നത്.

d

അക്രമത്തിനെതിരെ ശബ്ദമുയർത്താനും ബലാത്സംഗം, ലൈംഗികാതിക്രമം, ജനനേന്ദ്രിയ ഛേദം എന്നിവ അനുവദിക്കുന്ന ഒരു ആവാസവ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാനും ധൈര്യപ്പെടുന്ന എല്ലാ ശക്തരായ സ്ത്രീകൾക്കുമായി ഉമോജ അതിൻ്റെ വാതിലുകൾ തുറന്നു. പുരുഷാധിപത്യ അടിച്ചമർത്തലിനെ അവർ എതിർത്തു. . സാംബുരു സ്ത്രീകൾ എപ്പോഴും പുരുഷൻമാർക്ക് കീഴ്പ്പെട്ടവരായി കണക്കാക്കപ്പെട്ടിരുന്നു. അവർക്ക് ഭൂമിയോ മറ്റ് സ്വത്തുകളോ കൈവശം വയ്ക്കാൻ അവകാശമില്ലായിരുന്നു, പകരം അവർ അവരുടെ പങ്കാളിയുടെ സ്വത്തായി കണക്കാക്കപ്പെട്ടു, സമൂഹത്തിൽ അവർക്ക് ഒന്നും പറയാനുള്ള അവകാശമില്ലായിരുന്നു. . സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന ഒരു മണ്ണായ ഉമോജ ഗ്രാമം എന്ന ആശയത്തിന് തിരികൊളുത്തിയത് ഇതാണ്.

ഉമോജ ഗ്രാമത്തിൽ പുരുഷന്മാരെ താമസിക്കാൻ അനുവദിക്കില്ല. ഗ്രാമത്തിൽ പുരുഷന്മാരെ പ്രവേശിപ്പിക്കുന്നതിന് കർശനമായ നിയമങ്ങളുണ്ട്. പുരുഷൻമാർക്ക് ഇവിടെ പ്രവേശിക്കാം. എന്നാൽ താമസിക്കാൻ അനുവാദമില്ല. എന്നാൽ ഉമോജയിൽ തന്നെ ജനിച്ചുവളർന്നവർക്ക് ഇവിടെ താമസിക്കാം. 2005ൽ ഉമോജയിൽ 30 സ്ത്രീകളും 50 കുട്ടികളുമാണുണ്ടായിരുപന്നത്. 2015ൽ 47 സ്ത്രീകളും 200 കുട്ടികളും താമസിക്കുന്നുണ്ടെന്നായിരുന്നു കണക്കുകൾ. 18 വയസുകഴിയുമ്പോൾ ആൺകുട്ടികളെ ഗ്രാമനിയമങ്ങൾ അനുസരിച്ച് വരുമാനത്തിനായി ഗ്രാമത്തിന് പുറത്തേക്ക് പോകാൻ നിർബന്ധിതരാണ്. 18 വയസിന് മുകളിലുള്ള ആൺകുട്ടിയെയും താമസിക്കാൻ സ്തീകലഉടെ ഗ്രാമത്തിൽ അനുവദിക്കാറില്ല.

കരകൗശല വസ്തുക്കളുടെ വില്പനയാണ് സ്ത്രീകളുടെ പ്രധാന ഉപജീവന മാർഗം. പുറത്ത് നിന്നെത്തുന്നവർക്ക് ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാം. തദ്ദേശീയമായി നിർമ്മിക്കുന്ന ബിയറും ലഭിക്കും. ഇവിടെ താമസിക്കുന്ന വനിതകൾ തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം ടാക്സായി നൽകാറുണ്ട്.