used

കൊച്ചി: വാഹന നിർമ്മാതാക്കൾ പുതിയ കാറുകളുടെ വില ഉയർത്തിയോടെ പ്രീ ഓൺഡ് വാഹന വിപണിയിൽ ഉപഭോക്താക്കൾ സജീവമാകുന്നു. ചെറുകിട, ഇടത്തരം ഉപഭോക്താക്കളാണ് പ്രധാനമായും യൂസ്ഡ് കാർ വിപണിയിൽ താത്പര്യം പ്രകടിപ്പിക്കുന്നത്. ചെറുകാറുകളുടെ വില്പനയിലാണ് യൂസ്ഡ് കാർ വിപണിയിൽ കേരളത്തിൽ ഏറ്റവും വലിയ ഉണർവ് ദൃശ്യമാകുന്നത്.

ഹോക്സ്‌വാഗൺ പോളോ, മാരുതി ആൾട്ടോ, വാഗണർ, ഹ്യുണ്ടായ് ഐ ടെൺ, ഹോണ്ട സിറ്റി എന്നിവയുടെ രണ്ടാം വില്പനയിൽ മികച്ച ഉണർവ് ദൃശ്യമാണെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു. ഡെൽഹി, ഗോവ, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുറഞ്ഞ വിലയിൽ ഉപയോഗിച്ച കാറുകൾ കുറഞ്ഞ വിലയിൽ വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്.

അതേസമയം യൂസ്ഡ് കാർ വിപണിയിൽ ഉണർവ് ദൃശ്യമാണെങ്കിലും കേരളത്തിലെ ആഡംബര കാർ വില്പന തളർച്ചയിലാണ് നീങ്ങുന്നത്. കേരളത്തിലെ യൂസ്ഡ് കാർ വിപണി നിലവിൽ 10 മുതൽ 12 ശതമാനം വരെ വാർഷിക വളർച്ചയാണ് നേടുന്നത്.

പുതിയ കാറുകളുടെ വിലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 ശതമാനം വളർച്ചയാണുണ്ടായത്.