reno

കൊച്ചി: ഫ്രാൻസിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ റെനോ ഇന്ത്യയിൽ പുതിയ കാർ മോഡലുകൾ അവതരിപ്പിച്ച് വിപണി വികസനത്തിന് ഒരുങ്ങുന്നു. രാജ്യത്തെ ബിസിനസ് വിപുലീകരണത്തിനായി 300 കോടി ഡോളറിന്റെ അധിക നിക്ഷേപത്തിനാണ് റെനോ ഒരുങ്ങുന്നത്.. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ കാറുകളും എസ്‌.യു.വികളുമാണ് റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

അടുത്ത തലമുറ കിഗർ കോംപാക്റ്റ് എസ്‌യുവിയും ട്രൈബർ എംപിവിയും പുതുതായി എത്തും.റെനോയുടെ സിഎംഎഫ്-എ മോഡുലാർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡലുകൾ. മികച്ച സംരക്ഷണം നൽകുന്നതിന് ഈ ഡിസൈനിൽ മാറ്റം വരുത്താനാകും. പുതിയ മോഡലുകൾ ഗണ്യമായി പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും പുതിയ ഫീച്ചർ-ലോഡഡ് ഇന്‍റീരിയറുമായാണ് വരുന്നത്. രണ്ട് മോഡലുകളും നിലവിലുള്ള 1.0L 3-സിലിണ്ടർ NA പെട്രോൾ, 1.0L 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുകൾ നിലനിർത്താൻ സാധ്യതയുണ്ട്.