ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ യു.എസ്.എയെ 201 റൺസിന് കീഴടക്കി തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ സിക്സ് റൗണ്ടിൽ മത്സരിക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ അർഷിൻ കുൽക്കർ‌ണിയുടെ (108)​ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.എസിന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി നമൻ തിവാരി 4 വിക്കറ്റ് വീഴ്ത്തി.