ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻമാരായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഒഡിഷ എഫ്.സിയെ 3-2ന് കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കിയത്.