
അമ്മൻ: വടക്കുകിഴക്കൻ ജോർദ്ദാനിൽ സിറിയൻ അതിർത്തിയോട് ചേർന്നുള്ള യു.എസ് സൈനിക താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ഇറാൻ അനുകൂല ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഗാസയിൽ യുദ്ധമാരംഭിച്ച ശേഷം ഇതാദ്യമായാണ് മേഖലയിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്നത്. യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന്റെ മിഡിൽഈസ്റ്റിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ സമീപകാലത്ത് ആക്രമണങ്ങൾ നടത്തിയിരുന്നു.