
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബിന് നേരെ നടക്കുന്ന മോശം പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
'ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി'- ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...
43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി...ഇനി വാലിബന്റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക ...കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്.
അതേസമയം, മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടെ വാലിബൻ. ചിത്രം ഈമാസം 25നാണ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തി.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി തുടങ്ങിയവരുൾപ്പെടെ വൻ താരനിരയാണുള്ളത്.രാജസ്ഥാൻ, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരുവർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പിഎസ്. റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.