
സമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് മാലാ പാർവതി. സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.
തമിഴ് നടൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ മാലാ പാർവതിയുടെ തുറന്നുപറച്ചിൽ. തന്റെ ഓപ്പോസിറ്റ് അഭിനയിക്കാൻ തമിഴ് നടൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും നടി വ്യക്തമാക്കി.
'ഞാൻ വേറൊരു ഇമേജ് ഉള്ള ആളായിരുന്നു. ടെലിവിഷൻ ആങ്കറായിരുന്നു. എന്റെ ഫാമിലി പശ്ചാത്തലം, കുറച്ചുകൂടെ പ്രായമായിട്ടാണ് സിനിമയിലേക്ക് വന്നത്. മലയാളികളുടെയടുത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന തമിഴ് നടൻ കുറച്ച് മോശമായി പെരുമാറി. അങ്ങനെ സംഭവിച്ചപ്പോൾ ഞാൻ സതീഷിനെ (ഭർത്താവ്) വിളിച്ച് ഇതുപറഞ്ഞപ്പോൾ, നിങ്ങളുടെയടുത്ത് സിനിമയിൽ അഭിനയിക്കാൻ ആരെങ്കിലും പറഞ്ഞോ, ഇല്ലല്ലോ, ഇനി തോറ്റിട്ട് വരാൻ പറ്റില്ല. ജയിച്ചാലേ പറ്റൂ. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ അറിയത്തില്ലെന്ന് വച്ചിട്ട് നമ്മൾ വീട്ടിലിരിക്കേണ്ട ആൾക്കാരല്ലല്ലോയെന്ന് സതീഷ് പറഞ്ഞു.'- മാലാ പാർവതി വ്യക്തമാക്കി.