
ഇപ്പോഴത്തെ കാലത്ത് എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇതിന് പരിഹാരമായി ചെയ്യാൻ കഴിയുന്ന രണ്ട് മാർഗങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. വെറും രണ്ട് ദിവസത്തെ ഉപയോഗത്തിൽ തന്നെ മുടികൊഴിച്ചിൽ പൂർണമായും മാറുന്നത് നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും. ഏഴ് ദിവസത്തെ ഉപയോഗത്തിന് ശേഷം മുടിയുടെ നീളവും വർദ്ധിക്കുന്നതാണ്. ഇതിനായി ചെയ്യേണ്ടത് എന്താണെന്നും ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ഹെയർ സ്‌പ്രേ
ആവശ്യമായ സാധനങ്ങൾ
ഉലുവ - 1 സ്പൂൺ
കരിഞ്ചീരകം - 1 സ്പൂൺ
കറിവേപ്പില ഉണക്കിയത് - 1 സ്പൂൺ
വെള്ളം - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഉലുവ, കരിഞ്ചീരകം, കറിവേപ്പില എന്നിവ മിക്സിയുടെ ജാറിലിട്ട് തരിയായി പൊടിച്ചെടുക്കുക. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് ഈ പൊടി ചേർത്ത് നന്നായി തിളപ്പിച്ചെടുക്കണം. തണുക്കുമ്പോൾ അരിച്ചെടുത്ത് ഒരു ഗ്ലാസ് സ്‌പ്രേ ബോട്ടിലിൽ സൂക്ഷിക്കുക. ആഴ്ചയിൽ മൂന്നോ നാലോ ദിവസം രാത്രി തലയോട്ടിയിൽ സ്‌പ്രേ ചെയ്ത് ഉണങ്ങിയ ശേഷം ഉറങ്ങാവുന്നതാണ്.
ഹെയർപാക്ക്
ആവശ്യമായ സാധനങ്ങൾ
ഫ്ലാക്‌സീഡ് - 2 ടേബിൾസ്പൂൺ
വെള്ളം - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഫ്ലാക്‌സീഡും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. രാവിലെ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ കുറഞ്ഞത് 2 ദിവസമെങ്കിലും ഇത് ചെയ്യുക.