dating

പങ്കാളികളെ കണ്ടെത്തുന്നതിനും സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഡേ​റ്റിംഗ് നടത്തുന്ന ട്രെൻഡ് നിലവിൽ വന്നിട്ട് നാളുകൾ കുറച്ച് കഴിഞ്ഞു. എന്നാൽ കണ്ടെത്തുന്ന പങ്കാളികൾ നമുക്ക് യോജിച്ചതാണോ അതോ നമ്മളെ പൂർണമായും മനസിലാക്കുന്നവരാണോ എന്നീ കാര്യങ്ങളിൽ ഒട്ടുമിക്കവർക്കും ഇപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്.

ഡേ​റ്റിംഗിനായി നിരവധി ആപ്പുകൾ ഇന്ന് പ്ലേസ്റ്റോറുകളിൽ ലഭ്യമാണ്. ടിൻഡർ. ബംബിൾ,ഗ്രിൻഡർ,ഹിഞ്ച് തുടങ്ങിയവയാണ് കൂടുതൽ യുവാക്കളും ഡേറ്റിംഗിനായി തിരഞ്ഞെടുക്കുന്നത്. സാധാരണ യുവാക്കൾ ഇത്തരത്തിലുളള പ്ലാ​റ്റ്‌ഫോമുകളിൽ പ്രൊഫൈലുകൾ തയ്യാറാക്കി പങ്കാളികളുമായി സംസാരിക്കുകയാണ് പതിവ്. എന്നാൽ ഈ ശൈലിയിലും മാറ്റങ്ങൾ വന്നുകഴിഞ്ഞു.

Asked my tinder match why should i date him and he sent me a link to this ppt 😭🙏 pic.twitter.com/P1FLyq0BTY

— tamanna (@hotgirllcoachh) January 27, 2024

ഡേറ്റിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി നിരവധി പരീക്ഷണങ്ങളാണ് യുവാക്കൾ സ്വന്തം പ്രൊഫൈലുകളിൽ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട രസകരമായി അനുഭവമാണ് ഒരു യുവതി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സ്വന്തം ടിൻഡർ അക്കൗണ്ടിൽ വന്ന ഒരു മാച്ചിനോട് യുവതി അടുത്തിടെ പ്രതികരിക്കുകയുണ്ടായി. 'എന്തിനാണ് ഞാൻ ഡേറ്റ് ചെയ്യേണ്ടത്?' എന്നായിരുന്നു യുവതിയുടെ ചോദ്യം. ഇതിന് മറുപടിയായി ഒരു യുവാവ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ഓഡിയോ സന്ദേശമായിട്ടോ അതോ വീഡിയോ സന്ദേശമായിട്ടോ അല്ല യുവാവ് മറുപടി നൽകിയത്. പവർ പോയിന്റ് പ്രസന്റേഷനായാണ് (പിപിടി) യുവാവ് മറുപടി നൽകിയത്. വിവിധ ചിത്രങ്ങളും നിരവധി വിശദീകരണങ്ങളും പിപിടിയിലുണ്ട്. ഒഴിവ് സമയങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ, ഇഷ്ട ഭക്ഷണങ്ങൾ, വളർത്തുനായയെക്കുറിച്ചുളള വിവരങ്ങൾ തുടങ്ങിയവയാണ് യുവാവ് പിപിടിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

'തമന്ന' എന്ന എക്സ് പേജിലാണ് യുവതി പിപിടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് മികച്ച പ്രതികരണങ്ങളും ലക്ഷക്കണക്കിന് ലൈക്കുകളുമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.