
മലൈക്കോട്ടെ വാലിബനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലടക്കം നെഗറ്റീവ് റിവ്യൂ വ്യാപകമായിക്കഴിഞ്ഞു. വാലിബൻ എന്ന് പേരുകേട്ട് ബാഹുബലി പ്രതീക്ഷിച്ചുപോയവരെ സിനിമ നിരാശപ്പെടുത്തിയേക്കും. എന്നാൽ അതിലെല്ലാം വലുതായി മോഹൻലാൽ എന്ന മഹാനടനം അവിടെയുള്ളത് നിരൂപകർ മനപൂർവം മറക്കുകയാണ്. തിയേറ്റർ അനുഭവം പൂർണമായും സമ്മാനിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്നതിൽ സംശമില്ല. അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലുകളിൽ ഭാഷയറിയില്ലെങ്കിൽ പോലും അന്യദേശ ചിത്രങ്ങൾ ക്ഷമയോടെ കണ്ടിരിക്കുന്ന മലയാളി പ്രേക്ഷകന് വാലിബനോട് എന്താണിത്ര വിരോധം? ഇതിനോടകം പല റിവ്യൂകളും വായിച്ചറിഞ്ഞതിനാൽ അതിലേക്ക് കേരളകൗമുദി ഓൺലൈൻ കടക്കുന്നില്ല. പക്ഷേ അഞ്ച് കാര്യങ്ങൾ കൊണ്ട് വാലിബൻ കാണാൻ പ്രേക്ഷകരെ ഞങ്ങൾ റെക്കമൻഡ് ചെയ്യുകയാണ്.
1. ഇന്ത്യൻ സിനിമ എന്നല്ല ലോകസിനിമയിൽ 'മലൈകോട്ടൈ വാലിബൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിന് അല്ലാതെ മറ്റൊരാൾക്ക് കഴിയില്ല.
2. ലോകഇതിഹാസങ്ങളിലെ കരുത്തൻ കഥാപാത്രങ്ങളായ ഭീമസേനൻ, ഹെർക്കുലിസ്, ഘടോൽക്കചൻ, ബലരാമൻ, ബാലി, ദുര്യോധനൻ എന്നിവരെ ആരെങ്കിലും തിരശീലയിൽ അവതരിപ്പിക്കുകയാണെങ്കിൽ അത് മോഹൻലാൽ എന്ന നടന് മാത്രമാകും ഏറ്റവും കൂടുതൽ മനോഹരമാക്കാൻ കഴിയുക.
3. വയസ് 64ലേക്ക് കടക്കുമ്പോഴും മനസ് ആഗ്രഹിക്കുന്നതിനൊപ്പം വഴങ്ങുന്നതിന് തന്റെ ശരീരത്തെ സജ്ജമാക്കുന്നതിൽ മോഹൻലാലിന് ഇപ്പോഴും കഴിയുന്നുണ്ടെന്ന് വാലിബൻ കാട്ടിത്തരുന്നു.
4. തിയേറ്ററിൽ സിനിമ മുഴുവൻ കണ്ടതിന് ശേഷം ഇന്ത്യയിലെ മറ്റൊരു നടനെ മോഹൻലാലിന് പകരം സങ്കൽപ്പിച്ച് നോക്കൂ....ആരാണ് നിങ്ങളുടെ ചോയിസ്.
5. മുത്തശ്ശിക്കഥകൾ കേട്ടല്ലേ പരിചയമുള്ളൂ, അതൊന്ന് കാണണ്ടേ?
(malaikottai valiban keralakaumudi)