viswasam

വീട്ടിൽ ഒരിക്കലും അടുത്തടുത്ത് വയ്‌ക്കാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇവ ഒന്നിച്ച് വച്ചുകഴിഞ്ഞാൽ മരണം അല്ലെങ്കിൽ കഠിനമായ ദുഃഖം അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം. ഈ വസ്തുക്കൾ എന്തൊക്കെയാണെന്നും ഇവ വീട്ടിൽ ഒന്നിച്ച് വച്ചാൽ സംഭവിക്കുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

1. അഗ്നിയും ജലവും - ഇവ വിപരീത ശക്തികളാണ്. ഉദാഹരണത്തിന് ഹീറ്റ‌ർ, ഗ്യാസ് അടുപ്പ് എന്നിവയുടെ സമീപം ജലം സംഭരിച്ച് വയ്‌ക്കാൻ പാടുള്ളതല്ല. ഇങ്ങനെ വച്ചുകഴിഞ്ഞാൽ കുടുംബാംഗങ്ങൾക്ക് രോഗങ്ങൾ ഒഴിയില്ല. ആയുസിന് വരെ ദോഷം വന്നേക്കാം. മെഴുക് തിരി തെളിക്കുമ്പോൾ പോലും അതിന് സമീപം ജലം വയ്‌ക്കാൻ പാടില്ല. എന്നാൽ, നിലവിളക്കിന് സമീപം കിണ്ടിയിൽ ജലം വയ്‌ക്കുന്നത് വളരെ നല്ലതാണ്.

2. അഗ്നിയും വായുവും - വീട്ടിൽ ടേബിൾ ഫാനിന് സമീപം വിളക്കോ മെഴുക് തിരിയോ വയ്‌ക്കരുത്. സാമ്പത്തികപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. വീടുകളിൽ ഐക്യമില്ലാത്ത അവസ്ഥ, നിരന്തരം കലഹം എന്നിവ ഉണ്ടാകാൻ ഇത് കാരണമാകുന്നു.

3. ദൈവങ്ങളുടെ ചിത്രവും മരിച്ചവരുടെ ചിത്രവും ഒന്നിച്ച് വയ്‌ക്കുന്നത് ദോഷമാണ്. ഇത് വീട്ടിലുള്ള കുഞ്ഞുങ്ങളുടെ ആയുസിനെയാകും ബാധിക്കുന്നത്.

4. പൊട്ടിയ പാത്രങ്ങൾ വീട്ടിൽ വയ്‌ക്കുന്നത് പ്രശ്നങ്ങളെ വിളിച്ചുവരുത്തും. പുരാണത്തിൽ പറയുന്നത് പ്രകാരം പൊട്ടിയ പാത്രങ്ങൾ ദുരാത്മാക്കളുടെ പ്രതീകമാണ്.

5. അതുപോലെ ചില പൂക്കൾ വീട്ടിൽ വളർത്താൻ പാടുള്ളതല്ല. ഇവയുടെ ഗന്ധം വീട്ടിൽ പടർന്നാൽ തന്നെ അശുഭകരമായ കാര്യങ്ങൾ സംഭവിക്കുമെന്നാണ് വിശ്വാസം. മൈലാഞ്ചി, കറിവേപ്പ്, മുള്ളുള്ള ചെടികൾ തുടങ്ങിയവ പൂക്കുകയാണെങ്കിൽ മരണം പോലുള്ള വലിയ ദുഖങ്ങൾ തേടിയെത്തുമെന്നാണ് വിശ്വാസം.