
തൃശൂർ: സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടിരുന്ന ആന വിരണ്ടോടി. കുന്നംകുളം ആർത്താറ്റിൽ ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പറമ്പിൽ കെട്ടിയിട്ടിരുന്ന ആനയ്‌ക്ക് വെള്ളം കൊടുക്കുന്നതിനിടെ മുമ്പിലെത്തിയ പോത്തിനെ കണ്ട് ഭയന്നതിന് പിന്നാലെയാണ് ഓടിയെന്നാണ് വിവരം. ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിലാണ് ആനയെ തളച്ചത്. കവുങ്ങിൻ തോട്ടത്തിലൂടെയു ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി.