
വിമാനത്തിൽ നിന്നുള്ള ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആംസ്റ്റർഡാമിൽ നിന്ന് കാനഡയിലേക്ക് പോകുകയായിരുന്നു കുട്ടി.
കുട്ടിയുടെ അമ്മയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അടുത്തിരിക്കുന്ന വൃദ്ധ തന്റെ മുത്തശ്ശിയാണെന്ന് കുട്ടി തെറ്റിദ്ധരിക്കുകയും മടിയിൽ തലവച്ചുകിടക്കുകയുമായിരുന്നു. ഇതുകണ്ട വൃദ്ധ കുട്ടിയെ താലോലിക്കുന്നതാണ് വീഡിയോയിലുള്ളത്.
'ഞാനും മകളും ആംസ്റ്റർഡാമിൽ നിന്ന് കാനഡയിലേക്ക് മടങ്ങുകയായിരുന്നു. മകളുടെ അടുത്തിരുന്നത് അവളുടെ മുത്തശ്ശിയുമായി വളരെ സാമ്യമുള്ള സ്ത്രീയായിരുന്നു. ആ സ്ത്രീ തന്റെ മുത്തശ്ശിയാണെന്ന് എന്റെ മകൾ കരുതിയിരിക്കണം'- എന്ന അടിക്കുറിപ്പോടെയാണ് കുട്ടിയുടെ അമ്മ വീഡിയോ പങ്കുവച്ചത്. ഇറ്റാലിൻ സ്ത്രീയുടെ മടിയിലാണ് കുട്ടി കിടന്നത്. യാത്രയിലുടനീളം അവർ പെൺകുട്ടിയെ താലോലിച്ചു.
അവൾ ഇംഗ്ലീഷ് സംസാരിക്കില്ല, നിങ്ങൾക്ക് അവളുടെ പേരറിയില്ല. പക്ഷേ യാത്രയിലുടനീളം അവൾ അവരുടെ മടിയിൽ കിടന്നു. അവർ അവളെ താലോലിച്ചുവെന്നും വീഡിയോയ്ക്ക് താഴെ പറയുന്നുണ്ട്.