കണിയാപുരം: കണ്ടൽ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫിഫ്റ്റി കഥാസമാഹാരത്തിനുള്ള പുരസ്‌കാരം നേടിയ 'നിലാവ് പുതച്ച സിംഫണി' യുടെ കഥാകാരൻ അമീർ കണ്ടലിന് സ്‌നേഹാദരം നൽകി. കണ്ടൽ നൂറുൽ ഇസ്ലാം മദ്രസാ ഹാളിൽ നടന്ന സ്‌നേഹാദര സദസ് ചിറ്റാറ്റുമുക്ക് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. കണ്ടൽ മുസ്ലിം ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റ് കെ.എച്ച്.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ സിദ്ധിഖ് സുബൈർ, കെ.എച്ച്.എം.അഷ്രഫ്, അബ്ദുൽ അസീസ് മുസ്ലിയാർ, മഹല്ല് ജനറൽ സെക്രട്ടറി അബദുൽ വഹാബ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാതല മത്സര വിജയികളായ മുഹമ്മദ് ഷമ്മാസ്, അൽസാബിത്ത് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.