ഫെബ്രുവരി മദ്ധ്യത്തിൽ ചിത്രീകരണം

ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റഹ്‌മാൻ നായകനായി എത്തുന്നു. ഷീലു എബ്രഹാം ആണ് നായിക. ബാബു ആന്റണി, സിദ്ദിഖ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി മദ്ധ്യത്തിൽ ആരംഭിക്കും. ഇതാദ്യമായാണ് റഹ്‌മാനും ഒമർ ലുലുവും ഒരുമിക്കുന്നത്. അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് നിർമ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.
ഇർഷാദ് നായകനായ നല്ല സമയം ആണ് ഒമർ ലുലു ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതേസമയം അബാം മൂവിസ് നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.
അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ തുടങ്ങിയവ
രാണ് മറ്റ് താരങ്ങൾ. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന് കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്നു.. ഛായാഗ്രഹണം മഹാദേവൻ തമ്പി, .ബി.കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുകൂടിയായ പ്രകാശ് ഉള്ളേരിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ കൊച്ചിൻ.