
ബംഗളൂരു : കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ സ്കൂൾ ബസ് ട്രക്ടറുമായി കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. സ്കൂൾ വാർഷികത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായ സാഗർ ക്ടകോൽ(17), ബസവരാജ് (17), ശ്വേത (13), ഗോവിന്ദ് (13) എന്നിവരാണ് മരിച്ചത്. ശ്വേതയും ഗോവിന്ദും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും സാഗറും ബസവരാജും പ്ളസ്ടു വിദ്യാർത്ഥികളുമാണ്. ഞായറാഴ്ച്ച രാത്രി 11.30 യോടെയായിരുന്നു അപകടം. സ്കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നും ലൈറ്റുകളില്ലാത്തതിനാൽ ട്രാക്ടർ ശ്രദ്ധയിൽപ്പെട്ടാതെ ഇടിച്ച് മറിയുകയായിരുന്നെന്നും ദൃസാക്ഷികൾ പറയുന്നു. അപകട സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.
ജമഖണ്ഡി എം.എൽ.എ ജഗദീഷ് ഗുഡഗുണ്ടിയും മുൻ എം.എൽ.എ ആനന്ദ് ന്യാമഗൗഡയും മരണപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.