
ആദിക് രവിചന്ദർ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തിൽ തബു നായിക. അരവിന്ദ് സ്വാമി, എസ്.ജെ. സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രതിനായകവേഷത്തിലാണ് അരവിന്ദ് സ്വാമി എത്തുന്നവെന്നാണ് റിപ്പോർട്ട്. 2000ൽ റിലീസ് ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് അജിത്തും തബുവും നായിക നായകന്മാരായി ഒടുവിൽ അഭിനയിച്ച ചിത്രം. 24 വർഷത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് എ.കെ 63 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ഈ വർഷം അവസാനമേ ചിത്രീകരണം ആരംഭിക്കൂ. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നു. അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയിൽ അഭിനയിക്കുകയാണ് അജിത്ത്.