i

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ അപ്രതീക്ഷിത തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയ്ക്ക് 43.3 മാണ് ഇന്ത്യയുടെ നെറ്റ് പെ‌ർന്റേജ്. അതേസമയം രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ന്യൂസിലൻഡ് മൂന്നാമതും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമുണ്ട്. പാകിസ്ഥാൻ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് , ശ്രീലങ്ക എന്നീ ടീമുകളാണ് യഥാക്രമം ഇന്ത്യയ്ക്ക്ലപിന്നിലുള്ളവർ.