ss

ലക്ഷദ്വീപ് യാത്രയുടെ മനോഹര ചിത്രങ്ങളുമായി കൃഷ്ണപ്രഭ. വിവിധ ദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും കൃഷ്ണപ്രഭ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇതാണ് ഭൂമിയിലെ സ്വർഗം എന്ന് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ പേരിലുള്ള സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിനു പിന്നാലെയായിരുന്നു വിവാദ പോസ്റ്റ്. തുടർന്ന് ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ഉൾപ്പെടെ നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു.ഇതിനുപിന്നാലെ മലയാളത്തിൽനിന്ന് ചില താരങ്ങൾ ലക്ഷദ്വീപ് സന്ദർശിക്കുകയും യാത്ര ആഘോഷമാക്കി മാറ്റുകയും ചെയ്തു.

അതേസമയം അഭിനയജീവിതത്തിലെ മികച്ച യാത്രയിലാണ് കൃഷ്ണപ്രഭ. വെടിവഴിപാട്, ഈ അടുത്ത കാലത്ത്, ട്രിവാൻഡ്രം ലോഡ്ജ്, ഷീ ടാക്സി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മോഹൻലാൽ - ജീത്തുജോസഫ് ചിത്രം നേര് ആണ് കൃഷ്ണപ്രഭയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.