ss

ദുബായിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചുള്ളൻ ലുക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി. ഒപ്പം ഭാര്യ സുൽഫത്തും. വ്യവസായ പ്രമുഖൻ എം.എ. യൂസഫലി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത വിവാഹത്തിൽ യുവതാരങ്ങളെ വെല്ലുന്ന ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാന്റെ വിവാഹമാണ് നടന്നത്.

നീല പാന്റ്‌സും വെളുപ്പ് നിറം ഷർട്ടും കഴുത്തിൽ സിൽവർ ചെയിനും ധരിച്ച് എത്തിയ മമ്മൂട്ടിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്തു. പ്രായം വീണ്ടും റിവേഴ്സ് ഗിയറിയാണല്ലോ എന്ന് ആരാധകർ ചിലർ ചോദിക്കുന്നു. അതേസമയം ടർബോ ആണ് ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന അടിപൊളി അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്ന ഭ്രമയുഗത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകർ. അർജുൻ അശോകൻ നായകനായ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.