astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജനുവരി 3 - 1199 മകരം 16 ചൊവ്വാഴ്ച. (രാത്രി 10 മണി 5 മിനിറ്റ് 35 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം)

അശ്വതി: ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വിജയം കൈവരിക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

ഭരണി: പാട്‌ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നവർക്ക് ലാഭമുണ്ടാകാന്‍ സാദ്ധ്യത. വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. കലാമത്സരങ്ങളില്‍ വിജയം.

കാര്‍ത്തിക: വിജയവും സാമ്പത്തിക നേട്ടവും കൈവരും. കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കും. അനുകൂലമായ സാഹചര്യങ്ങള്‍, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേന സന്തോഷം ലഭിക്കും.

രോഹിണി: ജോലിസ്ഥലത്തും ഭാഗ്യാനുഭവങ്ങൾ. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം, ബന്ധുക്കള്‍ അനുകൂലരാകും.

മകയിരം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ദാമ്പത്യ ജീവിതം ശുഭകരമായിരിക്കും. നിങ്ങൾ ജോലിയുള്ള ആളാണെങ്കില്‍ വ്യക്തിത്വം ആകർഷകമാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, തൊഴിലില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

തിരുവാതിര: ചില പ്രധാനപ്പെട്ട ജോലികള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായി വരും. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കടമകള്‍ നിറവേറ്റുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും, കര്‍മ്മ മേഖലയില്‍ അനിശ്ചതത്വം.

പുണര്‍തം: അടുത്തിടെ പരാജയപ്പെട്ട ഒരാളോടുള്ള വിശ്വാസം ഇല്ലാതാകും. മാനസിക പിരിമുറുക്കം ഉണ്ടാകാം. കുടുംബകലഹം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും.

പൂയം: നല്ല ക്ഷമ ആവശ്യമായ സമയം, മികച്ച ആശയവിനിമയം ആവശ്യമുള്ള സമയം. അയല്‍പ്പക്കത്തുള്ള ആരെങ്കിലും തടസങ്ങള്‍ ഉണ്ടാക്കിയേക്കാം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും.

ആയില്യം: പുതിയ അവസരത്തിനായി കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരും. അമിതമായ ആത്മവിശ്വാസം, ദാമ്പത്യ സുഖക്കുറവ്, കഠിനപരിശ്രമം ആവശ്യം, മടിയും അലസതയും ഉണ്ടാകും.

മകം: ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും. ദൂരയാത്രാക്ലേശം, വരവിൽ കവിഞ്ഞ് ചെലവു കൂടും. നിര്‍ബന്ധബുദ്ധി കാണിക്കും.

പൂരം: കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, യാത്ര കൊണ്ട് ഗുണം കിട്ടും, വീട് വിട്ട് നില്‍ക്കേണ്ടി വരും.

ഉത്രം: ഭയപ്പെട്ട കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തോന്നിയേക്കാം. എന്നാൽ അവയൊക്കെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ ജയം, ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

അത്തം: കർമരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. ആഗ്രഹങ്ങളില്‍ ഉറച്ചു നില്‍ക്കുക, ആഗ്രഹ സാഫല്യം, എല്ലാ രംഗങ്ങളില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

ചിത്തിര: സ്വന്തം അഭിപ്രായത്തിന് പ്രാധാന്യം നിറഞ്ഞ ദിവസം. അത് പുരോഗതിക്കുള്ള അവസരം നല്‍കും. ബിസ്സിനസ്സില്‍ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. പൂര്‍ത്തീകരിക്കാത്ത ജോലികള്‍ ചെയ്തുതീര്‍ക്കും.

ചോതി: സാമ്പത്തിക നേട്ടങ്ങളും ലാഭവും നിറഞ്ഞ ദിവസം. കിട്ടാനുള്ള പണം തിരികെ ലഭിക്കും. കര്‍ഷകര്‍ക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, യാത്രാഗുണം. അടുത്ത സുഹൃത്ത് ചില നല്ല വാര്‍ത്തകളുമായി വരും.

വിശാഖം: മുൻകൂട്ടി പ്ലാന്‍ ചെയ്തതിനേക്കാള്‍ തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. മാറ്റിവച്ച കാര്യങ്ങളെല്ലാം ഇപ്പോള്‍ ചെയ്ത് തുടങ്ങും. ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

അനിഴം: ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. തൊഴിൽപരമായ പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാദ്ധ്യതയുണ്ട്. ജോലിയിൽ ഭാഗ്യത്തിന്റെ ആനുകൂല്യമുണ്ടാവും. എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഭൂമിയിടപാടുകളില്‍ ലാഭം.

കേട്ട: വ്യവസായികൾക്ക് ലാഭമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങൾ ക്രമേണ ഇല്ലാതാകും. കുടുംബാന്തരീക്ഷം വളരെ സന്തോഷകരമായിരിക്കും. കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും.

മൂലം: കടങ്ങൾ ഇല്ലാതാവും. നിക്ഷേപത്തിനും ഈ ദിവസം അനുകൂലം, യുവാക്കള്‍ക്കും വിദ്യാർത്ഥികൾക്കും ഇന്ന് ശുഭകരമായ ദിവസമായിരിക്കും. എതിരാളികളെ പരാജയപെടുത്തും, പ്രതിയോഗികള്‍ പിന്തിരിയും. പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.

പൂരാടം: ദാമ്പത്യ ജീവിതം മെച്ചപ്പെടും. പങ്കാളിത്ത ബിസിനസ്സിൽ ലാഭം ഉണ്ടാകും. പാതിയില്‍ നിർത്തിയ ഗൃഹ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ ശ്രമം തുടങ്ങും. ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, ആലോചിച്ചുനോക്കി മാത്രം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

ഉത്രാടം: ലക്ഷ്യങ്ങള്‍ തയ്യാറാക്കാനുള്ള ദിവസം. ഭയത്തെ മാറ്റിനിര്‍ത്തി പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുക. സുഖവും ദു:ഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം, ശത്രുക്കള്‍ വര്‍ദ്ധിക്കും. പുതിയ ചിന്തകളും ആശയങ്ങളും പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണം.

തിരുവോണം: ഗൃഹഭരണ കാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും. മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.

അവിട്ടം: ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

ചതയം: ഒരേ സമയം ഒന്നിലധികം പ്രവർത്തികളിലേർപ്പെടുന്നതിനാൽ മനഃസമാധാനം നഷ്ടപ്പെടും. സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ ശ്രദ്ധിക്കണം, ദാമ്പത്യം ക്ലേശകരമായിരിക്കും, അവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

പൂരുരുട്ടാതി: ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍, പ്രയാസങ്ങള്‍, വിദേശവാസം ഗുണകരമായിരിക്കില്ല. ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഉത്തൃട്ടാതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കേസുകളിൽ വിജയിക്കും. സാമ്പത്തികം അന്വേഷിച്ചുള്ള വിദേശ യാത്ര നടത്തുന്നവർക്ക് അവ സഫലമാകും. മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുണ്ടാകും.

രേവതി: ജീവിത പങ്കാളിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയം. കലാരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരും, കുടുംബത്തിൽ സുഖസൗഭാഗ്യങ്ങൾ ഉണ്ടാകും. വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും. കുടുംബ സുഖം, ബിസിനസ്സില്‍ നേട്ടം, വിദ്യാഗുണം,പുതിയ അറിവുകള്‍ സമ്പാദിക്കും.