
കാൺപൂർ: ഗവൺമെന്റ് കോളജ് അദ്ധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ദയാറാം (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് കൊലപാതകം നടന്നത് . സംഭവ ദിവസം ദയാറാം തന്റെ സഹോദരനായ അനൂജിനെ ഫോണിൽ വിളിച്ച് സഞ്ജീവും സഹായികളും ചേർന്ന് തന്നെ പത്രസ ഗ്രാമത്തിലെ ഒരു മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തിയതായി അറിയിച്ചിരുന്നു. അനൂജ് പൊലീസുമായെത്തി വാതിൽ തുറക്കുമ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു.
സംഭവത്തിൽ അദ്ധ്യാപകന്റെ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.