c

നാഗ്പൂർ: കൊലപാതക കേസിൽ പരോളിലിറങ്ങിയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും പീഡിപ്പിച്ച കേസിൽ പിടിയിൽ. ജാരുപട്ക സ്വദേശി ഭരത് ഗോസ്വാമിയാണ് പിടിയിലായത്. 2014ൽ നടന്ന കൊലപാതക കേസിൽ പരോളിലിറങ്ങിയതായിരുന്നു അയാൾ. ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. പരോളിനിറങ്ങിയ പ്രതി സുഹൃത്തായ 43കാരിയുടെ വീട്ടിലെത്തി. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പതിനാലുകാരിയായ മകളെയും പീഡിപ്പിച്ചു. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കുട്ടിയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തയതായും പരാതിക്കാരി പറഞ്ഞു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയതായും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.