
അഹമ്മദാബാദ്: ഒന്നാം ടെസ്‌റ്റിനിടെ ഇംഗ്ലീഷ് ബാറ്റർ ഒല്ലി പോപ്പിന്റെ റൺസെടുക്കാനുള്ല ഓട്ടം തടസപ്പെടുത്തിയ ഇന്ത്യൻ വൈസ് ക്യാപ്ടനും പ്രധാന ബൗളറുമായ ജസ്പ്രീത് ബുംറയ്ക്ക് താക്കീത്, ഐ.സി.സി പെരുമാറ്റ ചട്ടത്തിലെ ലെവൽ 1 കുറ്റം ബുംറ ചെയ്തതായി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ റിപ്പോർട്ട് നൽകി. താക്കീതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്റും ബുംറയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെ ബംറയ്ക്ക് ആദ്യമായാണ് ഡിമെറിറ്റ് പോയിന്റ് ലഭിക്കുന്നത് എന്നതിനാൽ സസ്പെൻഷനിൽ നിന്ന് രക്ഷപെട്ടു.ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റഎ രണ്ടാം ഇന്നിംഗ്സിലെ 81-ാംഓവറിലായിരുന്നു സംഭവം. തെറ്റ് ബുംറ സമ്മതിച്ചതിനാൽ ഇനി ഔദ്യോഗിക വിശദീകരണം നൽകേണ്ടതില്ല.