
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ജനുവരുയിലെ രണ്ടാമത്തെ ആത്മഹത്യയാണിത്. ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് (ജെ.ഇ.ഇ) തയാറെടുക്കുന്ന നിഹാരിക സിംഗ് (18) ആണ് വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഹാരികയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. തനിക്ക് ജെ.ഇ.ഇ പരീക്ഷ ജയിക്കാൻ കഴിയിലെന്നും. തന്നോട് ക്ഷമിക്കണമെന്നും ഇത് തന്റെ അവസാനത്തെ തീരുമാനമാണെന്നും കത്തിൽ പറഞ്ഞിരുന്നു. നിഹാരിക ബാങ്ക് ജീവനക്കാരനായ പിതാവിനൊപ്പമാണ് കോട്ടയിലെ ബോർഖെഡ ഏരിയയിൽ താമസിച്ചിരുന്നത്. ദിവസേന ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പഠനത്തിനായി ചെലവഴിച്ചിട്ടും എന്നാൽ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും തുടർന്നാണ് ആത്നഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രതിവർഷം 2 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കോട്ടയിലേക്ക് വരുന്നത്.
കത്തിന്റെ പൂർണരൂപം
"മമ്മീ, പപ്പാ, എനിക്ക് ജെഇഇ ചെയ്യാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു . ഞാൻ തോറ്റവളാണ്. ഞാൻ ഏറ്റവും മോശമായ മകളാണ്. ക്ഷമിക്കണം മമ്മി, പപ്പാ. ഇതാണ് എനിക്ക് ഉള്ള അവസാന ഓപ്ഷൻ,"