d

തിരുവനന്തപുരം : അയോദ്ധ്യയിൽ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഇതുവരെ 19 ലക്ഷത്തോളം പേരാണ് രാമക്ഷേത്ര ദർശനത്തിനെത്തിയത്.,​ പ്രാണപ്രതിഷ്ഠയുടെ തൊട്ടടുത്ത ദിവസം മുതൽ ഭക്തർക്കായി ദർശനം അനുവദിച്ചിരുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് അയോദ്ധ്യയിൽ എത്തുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച് കേരളത്തിൽ നിന്നുള്ള അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ജനുവരി 30ന് പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ആസ്ഥാ സ്പെഷ്യൽ ട്രെയിനിന്റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

മൂന്നാംദിവസം പുലർച്ചെ മൂന്നിന് അയോദ്ധ്യയിലെത്തുന്ന ട്രെയിൻ അന്നേദിവസം വൈകിട്ട് പാലക്കാട്ടേക്ക് മടക്കയാത്രയും തുടങ്ങും. ആദ്യഘട്ടത്തിൽ ഐ.ആർ.സി.ടി.സിയുടെ ടൂറിസം ബുക്കിംഗ് വെബ്‌സൈറ്റിലൂടെ ഗ്രൂപ്പായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. സ്റ്റേഷനിൽ നിന്നോ ഐ.ആർ.സി.ടി.സി ആപ്പ് മുഖേനെയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല,. ഒരു ആസ്ഥാ സ്പെഷ്യൽ ട്രെയിനിൽ 1500 പേർക്ക് യാത്ര ചെയ്യാം. ഓരോ ട്രെയിനിലും 22 സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ കോയമ്പത്തൂർ,​ നാഗർകോവിൽ,​ തിരുവനന്തപുരം പാതയിലൂടെയും കൂടുതൽ ട്രെയിൻ സർവീസുകൾ അയോദ്ധ്യയിലേക്കുണ്ടാകും.