m

ന്യൂഡൽഹി: ഇന്നലെ പരീക്ഷാ പേയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉപദേശം

കഴിവ് പുറത്തെടുക്കണം

(കുട്ടികളോട് )

1. മത്സരങ്ങളും വെല്ലുവിളികളും പ്രചോദനമാണ്. എന്നാൽ മത്സരം ആരോഗ്യകരമാവണം

2. പരമാവധി കഴിവ് പ്രകടിപ്പിക്കുക. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഉറപ്പാക്കണം

3. പരീക്ഷ തയ്യാറെടുപ്പ് സമയത്ത് ദിവസവും ഓരോ ചെറിയ ലക്ഷ്യം പൂർത്തിയാക്കി മുന്നേറണം

തുല്യരായി കാണണം

(അദ്ധ്യാപകരോട് )

1.അദ്ധ്യാപനം വിദ്യാർത്ഥികളുടെ ജീവിതത്തെ ശാക്തീകരിക്കുന്നതിനാവണം

2.വിദ്യാർത്ഥികളുമായി മാനസിക അടുപ്പം ആദ്യദിവസം മുതൽ കെട്ടിപ്പടുക്കണം

3. എല്ലാവരെയും തുല്യമായി കാണണം. മിടുക്കർ,​ മോശക്കാർ എന്ന വേർതിരിവ് വേണ്ട

ശകാരം ഒഴിവാക്കണം

(മാതാപിതാക്കളോട് )

1. പഠനകാര്യത്തിൽ മാനസികമായി സമ്മർദ്ദം ചെലുത്തരുത്

2. സ്നേഹോപദേശത്തിലൂടെ മക്കളുടെ സമ്മർദ്ദം കുറയ്ക്കണം

3. പരീക്ഷാ പ്രോഗ്രസ് കാർഡ് സ്വന്തം വിസിറ്റിംഗ് കാർഡല്ല