e

ന്യൂഡൽഹി: ഭൂമി കുംഭകോണം, അനധികൃത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ ഇ.ഡി പരിശോധന നടത്തി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയെന്നാണ് ഇ.ഡിയുടെ വാദം. റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ മാസം 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തിയിരുന്നു.

29നോ 31നോ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി പുതിയ സമൻസിൽ സോറനോട് ആവശ്യപ്പെട്ടിരുന്നു. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് നേരത്തെ തീരുമാനിച്ച പരിപാടികളുണ്ടെന്നാണ് അറിയിച്ചത്. ഇതിനകം ഒമ്പത് തവണയാണ് ഇ.ഡി സമൻസ് അയച്ചത്. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്നെ വീഴ്ത്താൻ ശ്രമിക്കുകയാണെന്ന് സോറൻ ആരോപിച്ചു.