bpcl

കൊച്ചി: റിഫൈനിംഗ് ലാഭത്തിലുണ്ടായ വൻ വർദ്ധനയുടെ കരുത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ(ബ.പി.സി.എൽ) ലാഭത്തിൽ വൻകുതിപ്പുണ്ടായി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ബി.പി.സി.എല്ലിന്റെ ലാഭം 81 ശതമാനം ഉയർന്ന് 3,181.42 കോടി രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിന്നതാണ് ലാഭം കൂട്ടാൻ സഹായിച്ചത്. അതേസമയം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിനേക്കാൾ അറ്റാദായത്തിൽ വലിയ കുറവാണുണ്ടായത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്താതിരുന്നതാണ് ലാഭം കുത്തനെ കൂടാൻ സഹായിക്കുന്നത്. ക്രൂഡിന്റെ വില കുത്തനെ കുറഞ്ഞിട്ടും കഴിഞ്ഞ 21 മാസമായി പൊതു മേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസത്തിനിടെ ബി.പി.സി.എൽ 22,069.27 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.