m

ഭോപ്പാൽ: സർവീസ് ബുക്കിലുൾപ്പെടെ നോമിനിയാക്കാത്തതിന് സബ് ഡിവിഷനൽ മജിസ്ട്രട്ടിനെ ഭർത്താവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നു. മധ്യപ്രദേശിലെ ഷാപുര സബ് ഡിവിഷനൽ മജിസ്ട്രേട്ട് നിഷ നാപിറ്റ് (40)​ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മനീഷ് ശർമയെ അറസ്റ്റ് ചെയ്തു. തൊഴിൽരഹിതനാണ്.

ഞായറാഴ്ചയായിരുന്നു സംഭവം. മനീഷ് ശർമ പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. സർവീസ് ബുക്ക്, ഇൻഷ്വറൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ തന്നെ നോമിനിയാക്കാത്തതിനെ തുടർന്നുള്ള വഴക്കാണ് കൊലയിൽ കലാശിച്ചത്. 2020ലായിരുന്നു ഇവരുടെ വിവാഹം. മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊലിച്ച്,​ അബോധാവസ്ഥയിലായ ഭാര്യയെ മനീഷ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു.