
രണ്ടു വർഷം മുമ്പ് ഇറങ്ങിവന്ന എൻ.ഡി.എ മുന്നണിയിലേക്ക് വീണ്ടും തിരികെയെത്തി നിതീഷ്‌കുമാർ രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഇല്ലെന്ന് തെളിയിച്ചു. എൻ.ഡി.എ വിട്ടത് മോദിയുടെ നേതൃത്വത്തോട് ഉള്ള അസ്വാസ്ഥ്യവും ബി.ജെ.പിയുടെ വല്ല്യേട്ടൻ മനോഭാവവും കാരണമാണ്. എന്നാൽ വീണ്ടും അതേ മുന്നണിയിലേക്ക് എത്തുമ്പോൾ എന്തായിരിക്കും നിതീഷിന്റെ ലക്ഷ്യം