
കൊച്ച: കടവന്ത്ര വൈ.എം.സി.എ.യിൽ എറണാകുളം വൈ.എം.സി.എ.യുടെയും ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള, ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് എറണാകുളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള ഇന്റർ സ്കൂൾ & അന്തർജില്ലാ വെറ്ററൻസ് ടേബിൾ ടെന്നീസ് ടൂർണമെന്റ് അവസാന ദിനത്തിൽ ബിജു പി ആർ, എഡ്വേർഡ് ആൻ്റണി, ഫിർദോഷ് ദുബാഷ്, പി സി ചെറിയാൻ എന്നിവരടങ്ങിയ കൊല്ലത്തെ ഗ്ലാഡിസൺ കൊറേയ, സുനീത് വർമ്മ, ബിനോയ് എം കെ, പീറ്റർ ഡി സിൽവ എന്നിവർ അണിനിരന്ന എറണാകുളം ജില്ലാ ടീം 3-1 ന് കീഴടക്കി വെറ്റ്റൻകിരീടം ചൂടി. തൃശ്ശൂരും ആലപ്പുഴയും വെങ്കലംപങ്കിട്ടു.