
സാവോ പോളോ: ബ്രസീലിലെ തെക്കുകിഴക്കൻ മിനാസ് ഗെറൈസ് സംസ്ഥാനത്ത് ചെറുവിമാനം തകർന്ന് ഏഴ് പേർ മരിച്ചു. സാവോ പോളോയിലെ കാമ്പിനാസിൽ നിന്ന് പുറപ്പെട്ട ഒറ്റ എഞ്ചിൻ പൈപ്പർ വിമാനം പ്രാദേശിക സമയം, ഞായറാഴ്ച രാവിലെ 10.30ന് ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുകയും രണ്ടായി പിളർന്ന് ഖനന നഗരമായ ഇറ്റപേവയിൽ തകർന്നുവീഴുകയുമായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.